പൂർവ വിദ്യാർത്ഥി സംഗമം ഇന്ന്

Sunday 11 May 2025 2:32 AM IST

ചേർത്തല: അഖില ഭാരത അയ്യപ്പ സേവാ സംഘം വാരനാട് ശാഖയുടെ ആഭിമുഖ്യത്തിൽ വാരനാട് ദേവീ ക്ഷേത്രാങ്കണത്തിൽ രവിവാര പാഠശാല പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും. ഗീതാപഠനം,ഗീതാവബോധം, ആദ്ധ്യാത്മിക ജ്ഞാനം എന്നിവ പുതുതലമുറയിലെ കുട്ടികൾക്ക് പകർന്നു നൽകാനുതകുന്ന ഭഗത് ഗീതാ പഠന ക്ലാസ്സുകൾ രാവിലെ 9ന് തുടങ്ങും.രവിവാര പാഠശാല പൂർവ വിദ്യാർത്ഥികളായ ഡോ.എസ്. അംബിഷ്‌മോൻ,സുനീഷ് വാരനാട് എന്നിവർ ക്ലാസുകൾ നയിക്കും.