പാലത്തിൽ കയറാം, സെൽഫിയുമെടുക്കാം

Monday 12 May 2025 1:32 AM IST

ആലപ്പുഴ: വെറൈറ്റി പാലങ്ങൾക്ക് പേരുകേട്ട ആലപ്പുഴയിൽ എന്റെ കേരളം പ്രദർശനത്തിലുമുണ്ട് കൗതുകമായി അടിപൊളി പാലവും പിന്നിൽ പച്ചപുതച്ച മലനിരകളും. പൊതുമരാമത്ത് വകുപ്പിന്റെ പവലിയനിലാണ് പാലവും പാടവും വരമ്പത്ത് ഓല മേഞ്ഞ കുടിലുമൊക്കെയുള്ളത്. പാലത്തിൽ നിന്ന് മലനിരകളുടെ പശ്ചാതലത്തിൽ സെൽഫിയെടുക്കാൻ സന്ദർശകരുടെ തിരക്കാണ്. പാലത്തിനടുത്തായി ടൂറിസം വകുപ്പിന്റെ പവലിയനിൽ മനോഹരമായ ബീച്ചുമുണ്ട്. ചൂടുകാലത്ത് ബീച്ചിൽ പോകാതെ തന്നെ എ.സിയിലിരുന്ന് ബീച്ചിന്റെ മുന്നിലുള്ള ഫോട്ടോ എടുക്കാം. സ്റ്റാളിന് നടുവിലായി പഴമ വിളിച്ചോതുന്ന ഒരു കുടിലുമുണ്ട്. അങ്ങനെ എണ്ണിയാൽ തീരാത്തത്ര വിസ്മയങ്ങളാണ് ടൂറിസം വകുപ്പിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഉല്ലാസ തീരത്ത് ഒരുക്കിയിരിക്കുന്നത്.