യാത്രയയപ്പ് സമ്മേളനം
Sunday 11 May 2025 2:43 AM IST
ആലപ്പുഴ: സ്ഥലംമാറ്റം ലഭിച്ച അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അപർണ്ണാ ഉദയകുമാറിന് അമ്പലപ്പുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. അമ്പലപുഴ കോടതിയിൽ നടന്ന ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീലതാഹരി അദ്ധ്യക്ഷയായി.അഡ്വ.ജെ.ഷെർലി, അഡ്വ.ആർ.ശ്രീകുമാർ, അഡ്വ.ഒ.സലിം, അഡ്വ.എ.ടി.പ്രദീപ്, സൂപ്രണ്ട് പ്രവീൺ എന്നിവർ സംസാരിച്ചു. പാകിസ്താൻ ഭീകരവാദികളുടെ ആക്രമണത്തിനിരയായി ജീവൻ നഷ്ടപ്പെട്ടവർക്കു അനുശോചനം രേഖപ്പെടുത്തുകയും പൊരുതുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സെക്രട്ടറി അഡ്വ.ആർ. രജിത സ്വാഗതവും ട്രഷറർ അഡ്വ.സന്ധ്യ ആർ. കുറുപ്പ് നന്ദിയും പറഞ്ഞു.