സത്യസായിബാബ ജന്മശതാബ്ദി
Sunday 11 May 2025 1:43 AM IST
അമ്പലപ്പുഴ: ഭഗവാൻ ശ്രീസത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും. സത്യസായി സേവാസംഘടന സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. സംഘടന നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗ്ഗീസ് നിർവഹിക്കും. ഭൂമാനന്ദ തീർത്ഥപാദർ മുഖ്യ പ്രഭാഷണം നടത്തും. സത്യസായി സേവാസംഘടന ജില്ലാ പ്രസിഡന്റ് ശ്രീബാബുരാജ്, സംസ്ഥാന കോർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും.