കാവിൽ റസി.അസോ വാർഷികാഘോഷം
Sunday 11 May 2025 2:02 AM IST
അമ്പലപ്പുഴ: കോമന കാവിൽ റസിഡന്റ് അസോസിയേഷൻ വാർഷികാഘോഷം നടത്തി. പോസ്റ്റ് ഓഫീസിന് സമീപം പത്മ കുമാർ നഗറിൽ നടന്ന പരിപാടി ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ ആനക്കളം അദ്ധ്യക്ഷനായി.നടൻ കവി രാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജാരതീഷ്, പഞ്ചായത്തംഗംകെ.മനോജ് കുമാർ, സത്യസായി ഓർഗനൈസേഷൻ കൺവീനർ വേണുഗോപാൽ,വി.ഉത്തമൻ അമ്പലപ്പുഴ,വിജയൻ നളന്ദ,സുനിൽ വെളിയിൽ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ശ്രീജി ശ്രീകുമാർ സ്വാഗതവും അനീഷ് ഉത്തമൻ നന്ദിയും പറഞ്ഞു.