പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രം, ജമ്മുവിലെ നഗ്രോത്തില്‍ ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ധാരണകള്‍ കാറ്റില്‍പ്പറത്തി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ നടപടി അപലപനീയമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പാകിസ്ഥാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തയ്യാറാകണമെന്നും സാഹചര്യം മനസ്സിലാക്കണമെന്നും മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ധാരണകള്‍ക്ക് വിപരീതമായ സാഹചര്യമാണ് അതിര്‍ത്തിയിലെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
ജമ്മുവില്‍ ആക്രമണം: ജമ്മുവിലെ നഗ്രോത്തയില്‍ വെടിവെപ്പുണ്ടായെന്ന് സൈന്യം സ്ഥിരീകരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. സൈനിക കേന്ദ്രത്തിന് നേരെയാണ് നഗ്രോത്തയില്‍ വെടിവയ്പ്പുണ്ടായത്.
ലംഘനമില്ലെന്ന് പാകിസ്ഥാന്‍: വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി.