പേടിച്ചരണ്ട് പാകിസ്ഥാൻ, ആറ് വ്യോമത്താവളം ചാരമാക്കി പ്രഹരം

Sunday 11 May 2025 4:18 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടി​യ​ന്ത​ര​ ​വെ​ടി​നി​റു​ത്ത​ൽ​ ​ആവശ്യപ്പെട്ടത് ​പാ​കി​സ്ഥാ​നാ​ണ്.​ ​കാ​ര​ണം,​ ​ഇ​ന്ന​ലെ​ ​വെ​ളു​പ്പി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തോ​ടെ​ ​ക​ളി​ ​കൈ​വി​ട്ടു​പോ​കു​മെ​ന്ന് ​പാ​കി​സ്ഥാ​ന് ​ബോ​ദ്ധ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​ന്ത്യ​യ്ക്കു​നേ​രെ​ ​ഡ്രോ​ണു​ക​ളും​ ​മി​സൈ​ലും​ ​പ്ര​യോ​ഗി​ക്കു​ന്ന​ ​പാ​കി​സ്ഥാ​ന്റെ​ ​ആ​റ് ​വ്യോ​മ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​റ​ഡാ​ർ​ ​സ്റ്റേ​ഷ​നു​ക​ളു​മാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്ന​ലെ​ ​കൃ​ത്യ​ത​യോ​ടെ​ ​ത​ക​ർ​ത്ത​ത്.​ ​അ​തും​ ​പാ​ക് ​മി​ലി​ട്ട​റി​ ​ആ​സ്ഥാ​ന​മാ​യ​ ​റാ​വ​ൽ​പി​ണ്ടി​യി​ൽ​ ​വ​രെ​ ​ക​ട​ന്നു​ചെ​ന്ന്.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ക​ര​സേ​ന​ ​പു​റ​ത്തു​വി​ട്ടു. വ്യാ​ഴം,​ ​വെ​ള്ളി​ ​രാ​ത്രി​ക​ളി​ൽ​ ​ജ​മ്മു​കാ​ശ്മീ​ർ,​ ​പ​ഞ്ചാ​ബ്,​ ​രാ​ജ​സ്ഥാ​ൻ,​ ​ഗു​ജ​റാ​ത്ത് ​ബോ​ർ​ഡ​റു​ക​ൾ​ ​ല​ക്ഷ്യ​മാ​ക്കി​ ​പാ​കി​സ്ഥാ​ൻ​ ​തു​രു​തു​രെ​ ​വി​ട്ട​ ​ഡ്രോ​ണു​ക​ൾ​ ​ഇ​ന്ത്യ​ ​എ​സ് ​-​ 400​ ​​ഉ​പ​യോ​ഗി​ച്ച് ​ഒ​ന്നൊ​ന്നാ​യി​ ​ന​ശി​പ്പി​ച്ചു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​വെ​ളു​പ്പി​ന് ​പാ​കി​സ്ഥാ​ൻ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ദീ​ർ​ഘ​ദൂ​ര​ ​മി​സൈ​ലും​ ​പ്ര​യോ​ഗി​ച്ച​തോ​ടെ​ ​ഇ​ന്ത്യ​ ​ഗി​യ​ർ​ ​മാ​റ്റി.​ ​ഡ​ൽ​ഹി​ ​ല​ക്ഷ്യ​മാ​ക്കി​ ​പാ​കി​സ്ഥാ​ൻ​ ​തൊ​ടു​ത്ത​ ​ഫ​ത്ത​ ​-11​ ​മി​സൈ​ൽ​ ​ഹ​രി​യാ​ന​യി​ലെ​ ​സി​​ർ​സ​യി​ൽ​ ​ത​ക​ർ​ത്തു.​ ​ര​ണ്ട് ​ചൈ​നീ​സ് ​നി​ർ​മ്മി​ത​ ​ജെ.​എ​ഫ്-​ 17​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ഭി​മാ​ന​മാ​യ​ ​ആ​കാ​ശ് ​മി​സൈ​ൽ​ ​അ​ടി​ച്ചു​വീ​ഴ്ത്തി.​ ​പി​ന്നാ​ലെ​ ​പാ​ക് ​വ്യോ​മ​കേ​ന്ദ്ര​ങ്ങ​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ന​ശി​പ്പി​ച്ചു. റാ​വ​ൽ​പി​ണ്ടി​യി​ലെ​ ​ച​ക്‌​ലാ​ല,​ ​ച​ക്‌​വാ​ളി​ലെ​ ​മു​രി​ദ്,​ ​ഷൊ​ർ​ക്കോ​ട്ടി​ലെ​ ​റ​ഫീ​ഖി,​ ​റ​ഹീം​ ​യാ​ർ​ ​ഖാ​ൻ,​ ​സു​ക്കൂ​ർ,​ ​ചു​നി​യ​ൻ​ ​വ്യോ​മ​ത്താ​വ​ള​ങ്ങ​ളെ​യാ​ണ് ​വ്യോ​മ​സേ​ന​ ​പ്ര​ഹ​രി​ച്ച​ത്.​ ​റ​ഹിം​ ​യാ​ർ​ ​ഖാ​ൻ​ ​വ്യോ​മ​ത്താ​വ​ള​ത്തി​ലെ​ ​റ​ൺ​വേ​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്തു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​ഗ​ർ​ത്തം​ ​അ​ട​ക്കം​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ ​ലോ​ക​ത്തെ​ ​കാ​ണി​ച്ച​ത്.

1.നൂർ ഖാൻ ചക്ലാല എയർ ബേസ്

ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്റർ അകലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്നു. വ്യോമസേനാ പ്രവർത്തനങ്ങൾക്കും വി.ഐ.പി ഗതാഗതത്തിനും ഉപയോഗിക്കുന്നു. പാകിസ്ഥാൻ വ്യോമ സേനയുടെ നാഡീകേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ നടത്തിയ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഏകോപിപ്പിച്ചത് ഇവിടെയാണ്. സാബ് 2000 വ്യോമ പ്രതിരോധ സംവിധാനം ഇവിടെയുണ്ട്. 1965, 1971 യുദ്ധങ്ങളിലും പാക് വ്യോമസേനയുടെ നീക്കങ്ങൾ ഇവിടെ കേന്ദ്രീകരിച്ചു. വ്യോമ ഇന്ധനം നിറയ്‌ക്കാനുള്ള സൗകര്യം, ഗതാഗത ദൗത്യങ്ങൾക്കുള്ള ആറ് സ്‌ക്വാഡ്രണുകളുടെ കേന്ദ്രം, ഉന്നത രാഷ്ട്രീയ, സൈനിക നേതാക്കൾ ഉപയോഗിക്കുന്ന വിമാനങ്ങൾക്കുള്ള പാർക്കിംഗ്, വ്യോമസേനാ പരിശീലന സ്ഥാപനമായ പി‌.എ‌.എഫ് കോളേജ് എന്നിവയും ഇവിടെ.

2. മൂറിദ് എയർ ബേസ്

പാകിസ്ഥാനിലെ ചക്‌വാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയ ഡ്രോണുകൾ വിക്ഷേപിച്ച കേന്ദ്രം. ഷാപർ-1, ബെയ്‌രക്തർ ടി.ബി. 2, അകിൻസി പോലുള്ള നൂതന ഡ്രോണുകൾ അടങ്ങിയ വ്യോമസേനാ സ്‌ക്വാഡ്രൺ ആസ്ഥാനം. ഡ്രോണുകൾ വിട്ട് രഹസ്യവിവരങ്ങൾ ശേഖരിച്ച് സായുധ സേനകൾക്ക് നൽകുന്നു.

3. റഫീഖി എയർ ബേസ്, ഷോർകോട്ട്

മദ്ധ്യ പഞ്ചാബിൽ സ്ഥിതി ചെയ്യുന്നു. ജെ.എഫ്-17, മിറാഷ് യുദ്ധവിമാനങ്ങളുടെയും ഹെലികോപ്‌ടറുകളുടെയും സ്‌ക്വാഡ്രൻ ആസ്ഥാനം. മുൻ പാക് ഉദ്യോഗസ്ഥൻ സ്ക്വാഡ്രൺ ലീഡർ സർഫറാസ് അഹമ്മദ് റഫീഖിയുടെ പേര്. ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളിൽ ഇവിടെ നിന്നുള്ള ജെ.എഫ്-17 യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിരുന്നു. പാക് സേനയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലെ സൈനിക നീക്കം ഇവിടെ നിന്ന്.

4. റഹിം യാർ ഖാൻ എയർ ബേസ്

തെക്കൻ പഞ്ചാബിൽ രാജസ്ഥാന് സമീപം റഹിം യാർ ഖാൻ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. തെക്കൻ, കിഴക്കൻ പാകിസ്ഥാനിലെ വ്യോമസേനാ നീക്കം ഇവിടെ നിന്ന്.

5. സുക്കൂർ എയർ ബേസ് / പാഫ് ബേസ് ഭോളാരി കറാച്ചിക്കും ഹൈദരാബാദിനും ഇടയിലുള്ള സിന്ധിലെ ജാംഷോറോ ജില്ലയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത വ്യോമസേനാ ബേസ്. ബൊളാരി സതേൺ എയർ കമാൻഡിന് കീഴിൽ എഫ്-16എ/ബി, 15 എ.ഡി.എഫ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന 19-ാം സ്‌ക്വാഡ്രണിന്റെ കേന്ദ്രം.

6. ചുനിയൻ എയർ ബേസ്

പാകിസ്ഥാൻ വ്യോമസേനയുടെ നിർണായക താവളം. ലാഹോറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക് പഞ്ചാബിലെ ചുനിയാൻ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.