വിദ്യാലയങ്ങളിൽ കഞ്ചാവ് വില്പന: തോട്ടട സ്വദേശി പിടിയിൽ

Sunday 11 May 2025 1:03 AM IST

കണ്ണൂർ: സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണി എക്സൈസിന്റെ പിടിയിലായി. എക് സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ സി.പി.ഷനിൽ കുമാറും സംഘവും കണ്ണൂർ ടൗൺ, തോട്ടട ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് താണ തോട്ടട ജെ.ടി.എസിന് സമീപത്ത് നിന്നും തോട്ടട സ്വദേശി എം.അതുലിനെ സാഹസികമായി പിടികൂടിയത്. ഇയാളിൽ നിന്നും 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി. റാഫി, എം.കെ.സന്തോഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഇ. സുജിത്ത്, സിവിൽ എ‌ക്സൈസ് ഓഫീസർ ഷിബു, വനിത സിവിൽ എക്സൈസ് ഓഫീസർ പി.വി.ദിവ്യ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.