അവധിക്കാല സഹവാസ ക്യാമ്പ്
Sunday 11 May 2025 12:30 AM IST
പാവറട്ടി: മുല്ലശ്ശേരി പ്രോഗ്രസീവ് യൂത്ത് ലീഗ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ സഹവാസ ക്യാമ്പ് മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ആലി ഉദ്ഘാടനം ചെയ്തു. ഹിന്ദു യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് വി.എസ്.സിനോജ് അദ്ധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ പി.എസ്.ശിഭ ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി റിപ്പോർട്ടർ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ടി.എം.വിജയൻ, ടി.കെ.പ്രദീപ്, വിവേകാനന്ദ പ്രിൻസിപ്പൽ ഇ.ഐ.സെബാസ്റ്റ്യൻ, സെക്രട്ടറി വി.സി.രാജേഷ് എന്നിവർ സംസാരിച്ചു. ആർട്ട് ഫെസിലിറ്റേറ്റർ ചാലക്കുടി പി.സി.അയ്യപ്പൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച സമാപന സമ്മേളനം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്യും.