11 പേരെ അറസ്റ്റ് ചെയ്തു നീക്കി
Sunday 11 May 2025 12:31 AM IST
തൃശൂർ: യുദ്ധവിരുദ്ധ സമാധാനറാലി നടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. റാലി നടത്തിയാൽ തടയാനായി ബി.ജെ.പി പ്രവർത്തകർ തൊട്ടടുത്ത് സംഘടിച്ചതോടെ റാലി നടത്താനെത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി. 11 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. യുദ്ധവിരുദ്ധ സമാധാന മുന്നണിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നത്. വൈകിട്ട് അഞ്ചിനാണ് റാലിയുടെ സമയം നിശ്ചയിച്ചിരുന്നത്. സാഹിത്യ അക്കാഡമി പരിസരത്തുനിന്നും തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പൊലീസിൽ നിന്നും അനുമതി ലഭിച്ചില്ല. ഇതോടെ റാലി നടത്താനുള്ള നീക്കം ഉപേക്ഷിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. വിവരമറിഞ്ഞ് റാലി തടയാനായി മോഡൽ ബോയ്‌സ് സ്‌കൂൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടി. ഇതോടെ റാലി നടത്താനെത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.