എസ്.എൻ പുരത്ത് പുസ്തക പ്രകാശനം

Sunday 11 May 2025 12:33 AM IST

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് എസ്.എൻ പുരത്ത് നടത്തുന്ന മാമ്പഴ മഹോത്സവത്തിന്റെ രണ്ടാം ദിവസം പ്രാദേശിക ജൈവവൈവിധ്യ പരിപാലനം ശ്രീനാരായണപുരം പഞ്ചായത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലിക്ക് നൽകി നിർവഹിച്ചു. മൂന്നു ദിവസങ്ങളിലായി നടത്തുന്ന വിവിധ സെമിനാറുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. ഡോ. ടി.ഇ.വിദ്യ, എം.ജെ.എസ് കോളേജ് പ്രിൻസിപ്പൽ റീന മുഹമ്മദ്, പ്രസിഡന്റ് എം.എസ്.മോഹനൻ, വാർഡ് മെമ്പർമാരായ കെ.ആർ.രാജേഷ്, രമ്യ പ്രദീപ്, സെറീന സഗീർ, കില ഫാക്കൽറ്റി ശ്രീധരൻ, സി.കെ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.