വ്യാപാരി വ്യവസായി ഭാരവാഹി യോഗം
Sunday 11 May 2025 12:34 AM IST
കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം യൂണിറ്റ് ഭാരവാഹികളുടെ യോഗം മൂന്നുപീടിക വ്യാപാരഭവനിൽ മണ്ഡലം ചെയർമാൻ പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ട്രഷറർ എം.ബി.മുബാറക് സ്വാഗതവും കാര യൂണിറ്റ് പ്രസിഡന്റ് ജോസി നന്ദിയും പറഞ്ഞു. നിയോജക മണ്ഡലത്തിൽ കൂടുതൽ വ്യാപാരോത്സവ് സമ്മാന കൂപ്പൺ വിറ്റഴിച്ചതിനും അംഗങ്ങളുടെ അനുപാതത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതിനും മൂന്നുപീടിക യൂണിറ്റിനുള്ള സമ്മാനങ്ങൾ യൂണിറ്റ് ജന. സെക്രട്ടറി എം.ബി.മുബാറക് ഏറ്റുവാങ്ങി. സൗഭാഗ്യ നിധിയിൽ കൂടുതൽ മെമ്പർമാരെ ചേർത്തിയ എസ്.എൻ പുരം യൂണിറ്റിനും പെരിഞ്ഞനം യൂണിറ്റിനും ചളിങ്ങാട് യൂണിറ്റിനും അഴീക്കോട് യൂണിറ്റിനും ക്യാഷ് അവാർഡുകൾ നൽകി.