വെട്ടുകുളം റോഡ് തുറന്നുകൊടുത്തു

Sunday 11 May 2025 12:34 AM IST

കയ്പമംഗലം: മതിലകം ഏഴാം വാർഡിൽ നവീകരിച്ച വെട്ടുകുളം റോഡ് നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹഫ്‌സ ഒഫൂർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.കെ.പ്രേമാനന്ദൻ, സുമതി സുന്ദരൻ, പഞ്ചായത്തംഗങ്ങളായ സംസാബി സലിം, രജനി ബേബി, സഞ്ജയ് ശാർക്കര, മാലതി സുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സിബി തുടങ്ങിയവർ സംസാരിച്ചു.