മാര്യേജ് മീറ്റ് 2025
Sunday 11 May 2025 12:36 AM IST
തൃശൂർ: കേൾവി സംസാര പരിമിതരായ യുവതീ യുവാക്കളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആൾ കേരള പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇമ്പയേർഡ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. അക്പാഹി സംഘടിപ്പിച്ച മാര്യേജ് മീറ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു. സംസ്ഥാന പ്രസിഡന്റ് ബേബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ.വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സിറിൽ ജോൺ എടമന, പ്രശാന്ത് മേനോൻ എന്നിവർ സംസാരിച്ചു. സി.പ്രീജ ജോർജ് ക്ലാസ് നടത്തി. സംഘടന ജനറൽ സെക്രട്ടറി അഡ്വ. എൻ.ടി.ബോസ് സ്വാഗതവും ജനറൽ കൺവീനർ ജോയി കെ.ലോനപ്പൻ നന്ദിയും പറഞ്ഞു.
കേരള പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇമ്പയേർഡ് സംഘടിപ്പിച്ച മാര്യേജ് മീറ്റ് 2025 മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു