മൊത്തം പൊളിഞ്ഞ് പാകിസ്ഥാൻ

Sunday 11 May 2025 12:48 AM IST

ന്യൂഡൽഹി: വെള്ളിയാഴ്‌ച രാത്രി അതിർത്തിയിലുടനീളം പാക് ഡ്രോണുകൾ വീഴ്ത്തിയതിനും പാകിസ്ഥാന്റെ ആറ് വ്യോമത്താവളങ്ങൾ തകർത്തതിനും ശേഷമാണ് വെടിനിറുത്തലിന് വഴി തെളിഞ്ഞത്. പിന്നാലെ പാകിസ്ഥാൻ വാക്ക് തെറ്രിക്കുകയും ചെയ്തു. വെ​ടി​നി​റു​ത്ത​ൽ​ ​ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​പാ​കി​സ്ഥാ​ൻ​ ​വാ​ദം.​ ​അ​തി​നി​ടെ​ ​പാ​കി​സ്ഥാ​ന്റെ​ ​പ​ര​മാ​ധി​കാ​രം​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പി​ന്തു​ണ​ ​ന​ൽ​കു​മെ​ന്ന് ​ചൈ​ന​ ​പ​റ​ഞ്ഞു.

ഇന്ത്യയുടെ വ്യോമത്താവളത്തിന് പാക് ആക്രമണത്തിൽ നേരിയ നാശം സംഭവിച്ചെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം ബ്രഹ്‌മോസ് മിസൈൽ, എസ്- 400 പ്രതിരോധ സംവിധാനം, സിർസ അടക്കം വ്യോമതാവളങ്ങൾക്ക് നാശം വിതച്ചെന്ന പാക് നുണക കേണൽ സോഫിയ ഖുറേഷിനും വിംഗ് കമാൻഡർ വ്യോമിക സിംഗും തെളിവുസഹിതം പൊളിച്ചു.

ഇന്നലെ വെളുക്കുവോളം ഡ്രോണുകളും പീരങ്കികളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ശ്രീനഗർ മുതൽ നാലിയ വരെയുള്ള 26 ലധികം സ്ഥലങ്ങളിൽ പാക് ആക്രമണം നടന്നു. ലക്ഷ്യം സൈനിക താവളങ്ങളും സിവിലിയൻ മേഖലകളുമായിരുന്നു. സായുധ സേന ഈ ഭീഷണികളെ നിർവീര്യമാക്കി. ഉദംപൂർ, പത്താൻകോട്ട്, ആദംപൂർ, ഭുജ് വ്യോമസേനാ സ്റ്റേഷനുകളിലെ ഉപകരണങ്ങൾക്ക് നേരിയ കേടുപാട് സംഭവിച്ചു. ചില ജീവനക്കാർക്ക് പരിക്കേറ്റു. പഞ്ചാബിലെയും ജമ്മുകാശ്മീരിലെയും വ്യോമതാവളങ്ങളും ആശുപത്രിയും സ്‌കൂളും ലക്ഷ്യമിട്ടു.

പാകിസ്ഥാനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ വ്യോമതാവളങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ ​​മേഖലകൾ എന്നിവ തകർത്ത് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാതിസ്ഥാനെ വിറപ്പിച്ചു. പസ്‌റൂരിലെയും സിയാൽകോട്ടിലെയും വ്യോമ കേന്ദ്രങ്ങളിലെ റഡാർ സൈറ്റുകളും തകർത്തു.

നുണ പ്രചാരണവും തകർന്നു

ആദംപൂരിലെ വ്യോമപ്രതിരോധ സംവിധാനം എസ്-400, സൂറത്ത്ഗഢിലെയും സിർസയിലെയും വ്യോമതാവളങ്ങൾ, നഗ്രോത്തയിലെ ബ്രഹ്മോസ് ബേസ്, ദെറാൻഗ്യാരിയിലെ ആർടി ഗൺ കേന്ദ്രങ്ങൾ, ചണ്ഡീഗഡിലെ ആയുധപ്പുര എന്നിവ നശിപ്പിച്ചു എന്ന അവകാശവാദങ്ങളുടെ മുനയൊടിച്ച് ഇന്ത്യ. നശിപ്പിച്ചതായി പാകിസ്ഥാൻ പറയുന്ന സിർസ, സൂറത്ത്ഗഡ് കേന്ദ്രങ്ങളുടെ ഇന്നലെ രാവിലെ എടുത്ത ചിത്രങ്ങൾ കേണൽ സോഫിയയും വിംഗ് കമാൻഡർ വ്യോമികയും പ്രദർശിപ്പിച്ചു.

അമൃത്സർ സുവർണ ക്ഷേത്രത്തിന് നേരെ ഇന്ത്യ മിസൈൽ തൊടുത്തെന്ന കള്ളം പറഞ്ഞ് ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ പതിച്ചെന്ന ബാലിശമായ ആരോപണവും വന്നു. വിവിധ വിഷയങ്ങളിൽ ഇന്ത്യൻ ജനത സർക്കാരിനെ വിമർശിക്കുന്നത് കണ്ട് പാക് സൈനിക വക്താവ് സന്തോഷിക്കുന്നത് ടിവിയിൽ കണ്ടു. സ്വന്തം സർക്കാരിനെ വിമർശിക്കുന്ന പൗരന്മാർ പാകിസ്ഥാനിൽ ഒരു അദ്ഭുതമാകാം. അത് ജനാധിപത്യത്തിന്റെ മുഖമുദ്ര‌യാണ്. പാകിസ്ഥാൻ അത്ഭുതപ്പെടുത്തേണ്ടതില്ല. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, സൈബർ സംവിധാനങ്ങൾ തുടങ്ങിയ ആക്രമിച്ച് നശിപ്പിച്ചെന്ന പാകിസ്ഥാൻ അവകാശവാദം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും തള്ളി.