ബി.എസ്.എഫ് ജവാന് വീരമൃത്യു
Sunday 11 May 2025 12:49 AM IST
ജമ്മു: ജമ്മു കാശ്‌മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിലും വെടിവയ്പിലും ബി.എസ്.എഫ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസിന് വീരമൃത്യു. ആർ.എസ് പുര സെക്‌ടറിലാണ് വെടിനിറുത്തൽ കരാർ ലംഘിച്ച് പാക് സേന ആക്രമണം നടത്തിയത്. ബി.എസ്.എഫ് സംഘത്തെ നയിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് വെടിയേറ്റത്.