പഹൽഗാം മുതൽ വെടിനിറുത്തൽ കരാർ ലംഘനം വരെ

Sunday 11 May 2025 12:51 AM IST

 ഏപ്രിൽ 22 - പഹൽഗാം ഭീകരാക്രമണം. 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു

 ഏപ്രിൽ 23 - പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാകിസ്ഥാൻ പൗരന്മാരുടെ വീസ റദ്ദാക്കി.

 ജമ്മു കാശ്‌മീർ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലാക്രമണത്തിന് പാകിസ്ഥാൻ വീണ്ടും തുടക്കമിട്ടു

 മേയ് 7 - ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര പരിശീലനകേന്ദ്രങ്ങൾ തകർത്തു. 100ൽപ്പരം ഭീകരർ കൊല്ലപ്പെട്ടു.

മേയ് 8 രാത്രി - ജമ്മുവിലെയും പഞ്ചാബിലെയും സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോൺ - മിസൈൽ ആക്രമണം. ഒറ്റ മിസൈലും ലക്ഷ്യം കണ്ടില്ല. ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തു തരിപ്പണമാക്കി. ശക്തമായി തിരിച്ചടിച്ചു.

മേയ് 9 - ലാഹോറിലെ എയർ ഡിഫൻസ് സിസ്റ്രം ഇന്ത്യൻ സേന തകർത്തു. രാത്രി വീണ്ടും പാക് ഡ്രോണുകളും ഫത്താ മിസെലും ഉൾപ്പെടെ പാകിസ്ഥാൻ പ്രയോഗിച്ചു. 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ നിർവീര്യമാക്കി. സിയാൽകോട്ട്, രാജ്യാന്തര അതിർത്തി, നിയന്ത്രണരേഖയിലും അതിരൂക്ഷമായി തിരിച്ചടിച്ചു.

മേയ് 10 രാവിലെ - ഇന്ത്യൻ സേന 10ൽപ്പരം പാകിസ്ഥാൻ വ്യോമ താവളങ്ങളും എയർ സ്ട്രിപ്പുകളും തകർത്തു

മേയ് 10 ഉച്ച - യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിഷയത്തിൽ ഇടപെട്ട് അടിയന്തര വെടിനിർത്തലിന് ശ്രമം നടത്തി

 മേയ് 10 വൈകിട്ട് 3.35ന് - പാകിസ്ഥാൻ ‌‌ഡി.ജി.എം.ഒ (ഡയറക്‌ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ്) ഇന്ത്യൻ ഡി.ജി.എം.ഒയെ വിളിച്ചു

 മേയ് 10 - വൈകീട്ട് 5 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ

 മേയ് 10 രാത്രി - വെടിനിർത്തൽ കരാർ ലംഘിച്ചു പാകിസ്ഥാൻ. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണം