സംഘർഷവും വെടിനിർത്തലും

Sunday 11 May 2025 1:00 AM IST

മേയ് 9ന് രാത്രി അതിർത്തി ഗ്രാമങ്ങളിൽ സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള പാക് അക്രമണം രൂക്ഷം.

സ്‌കാർഡു, സർഗോധ, ജേക്കബ്ബാദ്, ഭോലാരി തുടങ്ങിയ നിർണായക പാക് വ്യോമതാവളങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും തകർത്ത് ഇന്ത്യൻ സേന.

 പാകിസ്ഥാനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ വ്യോമതാവളങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ ​​മേഖലകൾ എന്നിവയും തകർത്തു.

 പാകിസ്ഥാൻ അപായം മണത്തു. യു.എസിന്റെയും സൗദിയുടെയും ഇടപെടൽ സജീവമായി. നാശനഷ്ടങ്ങൾക്ക് ലോകം ഉത്തരവാദിയല്ലെന്ന് പാക് സേനാമേധാവി അസീം മുനീറിനെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റൂബിയോ അറിയിച്ചു.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സെക്രട്ടറി റൂബിയോയും നടത്തിയ ചർച്ചയിൽ ഇന്ത്യ വിശ്വാസം അർപ്പിച്ചു