മാതൃദിനാചരണം  സംഘടിപ്പിച്ചു

Monday 12 May 2025 1:49 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് ലീഡ് കോർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, കിടങ്ങൂർ മേഖല കോ-ഓർഡിനേറ്റർ ബിജി ജോസ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും സംഘശാക്തീകരണ ബോധവത്ക്കരണ പരിപാടിയും നടന്നു. കെ.എസ്.എസ്.എസ് കിടങ്ങൂർ മേഖലയിലെ സ്വാശ്രയസംഘ മാതാക്കൾ ദിനാചരണത്തിൽ പങ്കെടുത്തു.