സ്വാഗതസംഘം രൂപീകരിച്ചു
Monday 12 May 2025 1:51 AM IST
കോട്ടയം : പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (കേരള) സംസ്ഥാന സമ്മേളനം ജൂൺ 8 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഇതിന് മുന്നോടിയായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.സി പോൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.സുന്ദരൻ, എ.സി ജോസഫ്, സുബിൻ ബാബു, ജോർജി ഫിലിപ്പ്, എസ്.വിമൽ കുമാർ, വി.കൃഷ്ണകുമാർ, പി.കെ ദിനേശ്, എ.എസ് ജോമോൻ, പി.അനൂബ് മോൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളന ലോഗോ എ.സി ജോസഫ് പ്രകാശനം ചെയ്തു.