തിമിംഗലവേട്ട വീണ്ടും തിരുവനന്തപുരത്ത്

Monday 12 May 2025 6:00 AM IST

ജൂൺ 5ന് തുടർ ചിത്രീകരണം

അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ജൂൺ 5ന് തിരുവനന്തപുരത്ത് ആരംഭിക്കും. 25 ദിവസത്തെ ചിത്രീകരണത്തോടെ ചിത്രം പാക്കപ്പ് ആകും. ആത്മീയ രാജൻ ആണ് നായിക.

രമേഷ് പിഷാരടി, അശ്വിൻ മാത്യു, മണിയൻ പിള്ളരാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ്, പി.പി. കുഞ്ഞിക്കൃഷ്ണൻ, ദിനേശ് പണിക്കർ, ദീപു കരുണാകരൻ, ശ്രീജിത്ത് രവി, ഷാജു ശ്രീധർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാജസ്ഥാനാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. അൻസാർ ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഇൗണം നൽകുന്നു.

കലാസംവിധാനം ബോബൻ. എഡിറ്റർ ശ്യാം ശശിധരൻ. വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ. കൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ, വി.എം. ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം. വി.എം. ആർ. ഫിലിംസിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് തിമിംഗലവേട്ട. പി.ആർ.ഒ വാഴൂർ ജോസ്.