ജീവ ചിത്രവുമായി നിതീഷ് സഹദേവ് തമിഴിൽ
മമ്മൂട്ടി ചിത്രത്തിനുമുൻപ് ജീവ നായകനാകുന്ന സിനിമയുമായി തമിഴ് അരങ്ങേറ്റത്തിന് സംവിധായകൻ നിതീഷ് സഹദേവ്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഇടംപിടിച്ചു.
ആദ്യത്തെ തമിഴ് ചിത്രം, വലിയ സ്വപ്നങ്ങൾ, ജീവയ്ക്കും കഴിവുള്ള അഭിനേതാക്കളോടും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. ഒരു തമിഴ് സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു.
സഹോദരൻ ജീവയെ കണ്ടുമുട്ടിയപ്പോൾ അത് യാഥാർത്ഥ്യമായി. നിതീഷ് സഹദേവ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ജീവ 45 എന്നാണ് ചിത്രത്തിന് താത്കാലികമായി ഇട്ട പേര്. അതേസമയം ബിഗ് ബഡ്ജറ്റിൽ ആക്ഷൻ പാക്ക്ഡ് എന്റർടെയ്നായാണ് മമ്മൂട്ടി- നിതീഷ് സഹദേവ് ചിത്രം ഒരുങ്ങുന്നത്. നിതീഷ് സഹദേവും നടൻ അനുരാജ് ഒ. ബിയും ചേർന്നാണ് രചന. ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തിയ ഫാലിമി എന്ന ചിത്രത്തിലൂടെയാണ് നിതീഷ് സഹദേവിന്റെ അരങ്ങേറ്റം. അച്ഛനും മകനുമായി ജഗദീഷും ബേസിൽ ജോസഫും നിറഞ്ഞാടിയ ഫാലിമി പേര് സൂചിപ്പിക്കുംപോലെ ഒരു ഫാമിലി എന്റർടെയ്നറാണ്. മഞ്ജു പിള്ള. സന്ദീപ് പ്രദീപ്, മീനരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.