ആവേശം താരം 'കുട്ടി' വിവാഹിതനായി
Monday 12 May 2025 6:00 AM IST
ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിൽ കുട്ടി (കുട്ടേട്ടൻ) എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാർവതി ആണ് വധു. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.ഇരുവരുടെയും കുടുംബാംഗങ്ങളുടെയും അടുത്ത സുരഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരമാണ് പാർവതിയുടെ നാട്. ഇൻസ്റ്റ റീലുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് തൃശൂർ മരോട്ടിചാൽ സ്വദേശി മിഥുട്ടി. റീലുകളിലെ പ്രകടനം കണ്ടാണ് ആവേശം സിനിമയിലേക്ക് സംവിധായകൻ ജിതു മാധവൻ ക്ഷണിക്കുന്നത്. നരിവേട്ട, മേനെ പ്യാർ കിയ എന്നീ ചിത്രങ്ങൾ റിലീസിനുണ്ട്.