ബ്രേക്ക് ഡാൻസ് തരംഗത്തിൽ മൂൺവാക്ക്, ട്രെയിലർ
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ സംവിധാനം ചെയ്യുന്നു.നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷത്തിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം മേയ് 23 ന് തിയേറ്രറിൽ എത്തും. ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ, വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം : അൻസാർ ഷാ, സംഗീതം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് . മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറി ൽ ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. വിതരണം മാജിക് ഫ്രെയിംസ്, അഡ്വെർടൈസിംഗ് : ബ്രിങ്ഫോർത്ത്, പി. ആർ. ഒ : പ്രതീഷ് ശേഖർ.