പ്രദീപ് രംഗനാഥൻ - മമിത ബൈജു ചിത്രം ഡ്യൂഡ്

Monday 12 May 2025 6:00 AM IST

പ്രദീപ് രംഗനാഥനും മമിത ബൈജുവും നാകയനും നായികയുമായി അഭിനയിക്കുന്ന ചിത്രത്തിന് ഡ്യൂഡ് എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ ടൈറ്റിൽ പ്രഖ്യാപിച്ചത്. റൊമാന്റിക് ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം കീർത്തിശ്വരൻ സംവിധാനം ചെയ്യുന്നു.

മലയാളി താരം ഹൃദുഹാറൂൺ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു. മൈത്രി മൂവി മെക്കോഴ്സ് ഗുഡ് ബാഡ് അഗ്ളിക്കുശേഷം നിർമ്മിക്കുന്ന തമിഴ് ചിത്രമാണ്. ശരത് കുമാർ, രോഹിണി, ദ്രാവിഡ് സെൽവം എന്നിവരാണ് മറ്റു താരങ്ങൾ.ഭരത് വിക്രമൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ദീപാവലി റിലീസാണ്. അതേസമയം സുധ കൊങ്കരയുടെ ശിഷ്യനാണ് കീർത്തിശ്വരൻ. സുരറൈ പോട്ര്, പാവ കഥൈകൾ, പുത്തം പുതുകാലൈ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡ്രാഗൺ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ഡ്യൂഡ് വൻ പ്രതീക്ഷ നൽകുന്നു. ഡ്രാഗണിനുശേഷം പ്രദീപ് രംഗനാഥൻ അഭിനയിച്ച ലവ് ഇൻഷ്വറൻസ് കമ്പനി റിലീസിന് ഒരുങ്ങുകയാണ്. വിഘ്‌നേഷ് ശിവൻ ആണ് സംവിധാനം.