ഇമോർട്ടൽ ഫസ്റ്റ് ലുക്ക്

Monday 12 May 2025 6:00 AM IST

ജി.വി പ്രകാശ് നായകനും കയാദു ലോഹർ നായികയുമായി അഭിനയിക്കുന്ന ഇമ്മോർട്ടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . മാരിയപ്പൻ ചിന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സാം സി.എസ്. ആണ് സംഗീതം നൽകുന്നത്. പ്രദീപ് രംഗനാഥന്റെ നായികയായി കയാദു അഭിനയിച്ച ഡ്രാഗൺ വൻ വിജയം നേടിയതിനുപിന്നാലെ താരത്തിന്റെ ജനപ്രീതി ഉയർന്നു.

അതേസമയം ചിമ്പുവിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. എസ്.ടി. ആർ 4 സി എന്ന് താത്കാലികമായി പേരിട്ട ചിത്രം രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്നു.

പാർക്കിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാംകുമാർ ബാലകൃഷ്ണൻ. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് നിർമ്മാണം.