പ്രതിഷേധ കൂട്ടായ്മ

Monday 12 May 2025 12:54 AM IST

ചങ്ങനാശേരി: ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിൽ നിന്ന് കറുകച്ചാൽ പൊലീസ് സ്റ്റേഷൻ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയതിൽ കറുകച്ചാൽ അംബേദ്കർ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. അംബേദ്കർ സാംസ്‌കാരിക സമിതി ചെയർമാൻ അഡ്വ.വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.