നഴ്സിംഗ് വാരാഘോഷം: തലശേരിയിൽ സെമിനാർ
Monday 12 May 2025 12:08 AM IST
തലശ്ശേരി: ജില്ലാതല നഴ്സിംഗ് വാരാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി നഴ്സിംഗ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ.കെ ലതിക അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ജി.എച്ച്. നഴ്സിംഗ് സൂപ്രണ്ട് മിനി ജോസഫ്, സി. മോഹനൻ, പി.കെ സൈനബ, കെ. വേലായുധൻ എന്നിവർ സംസാരിച്ചു. തലശ്ശേരി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോ. സ്വപ്ന ജോസ്, പ്രൊഫ. പി.വി സജന, അസോസിയേറ്റ് പ്രൊഫസർമാരായ സിന്ധു കെ. മാത്യു, ഡോ. കെ. സലീന എന്നിവർ ക്ലാസ്സെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥികളും അദ്ധ്യാപകരും നഴ്സിംഗ് ഓഫീസർമാരും പരിപാടിയിൽ പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവും ജവാന്മാർക്ക് നന്ദിയും അർപ്പിച്ചു.