ചതുർദിന സഹവാസ ക്യാമ്പ് സമാപിച്ചു
Monday 12 May 2025 12:09 AM IST
കണ്ണൂർ: 'തിന്മയുടെ വേരറുത്ത് നന്മയുടെ തണലൊരുക്കാം 'എന്ന സന്ദേശവുമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് ജില്ലാ ചതുർദിന സഹവാസ ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളിൽ ഫാക്കൽറ്റികളായ ഡോ. സുലൈമാൻ ഫാറൂഖി ഐക്കരപ്പടി, റാഹിദ് ചേനാടൻ, സൽമാൻ ഫാറൂഖി, ഫഹീം പുളിക്കൽ, ആഷിഖ് അസ്ഹരി, റിഹാസ് പുലാമന്തോൾ, ആദിൽ നസീഫ് ,ഷഹീർ വെട്ടം, സി.പി അബ്ദുസ്സുദ്, ഹിഷാം തച്ചണ്ണാ എന്നിവർ ക്ലാസ് നയിച്ചു. കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡന്റ് കെ.കെ.പി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയരക്ടർ നദീർ കടവത്തൂർ, കോർഡിനേറ്റർ ഇജാസ് ഇരിണാവ്, എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷിസിൻ, വൈസ് പ്രസിഡന്റ് ഫയാസ് കരിയാട് തുടങ്ങിയവർ പ്രസംഗിച്ചു.