ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ സുഹൃദ് സംഗമം

Monday 12 May 2025 12:04 AM IST
സുഹൃദ് സംഗമത്തിൽ പങ്കെടുത്തവർ

പയ്യാവൂർ: ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 1990നു ശേഷം പ്രവർത്തിച്ച അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ സുഹൃദ്സംഗമം സംഘടിപ്പിച്ചു. മുൻ പ്രധാനാദ്ധ്യാപക വി.സി ശൈലജയുടെ അദ്ധ്യക്ഷതയിൽ മുൻ പ്രധാനാദ്ധ്യാപകൻ സി. രാഘവൻ ഉദ്ഘാടനം ചെയ്തു. എഴുപതിലധികം പേർ പങ്കെടുത്തു. ദീർഘകാലം സ്‌കൂളിലെ പാചകതൊഴിലാളിയായ ഏവരുടെയും പ്രിയപ്പെട്ട കഞ്ഞിയമ്മയായിരുന്നു പങ്കെടുത്തവരിലെ മുതിർന്ന അംഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ ഓഫീസർമാരായും പ്രധാനാദ്ധ്യാപകരായും ജോലി ചെയ്ത അന്യ ജില്ലയിൽ നിന്നുള്ളവരും പങ്കെടുക്കാനെത്തി. ഇരിക്കൂറിലെ നിറമുള്ള ഓർമ്മകൾ അയവിറക്കി വിഭവ സമൃദ്ധമായ സ്വാദും നുകർന്ന് അടുത്ത മേയ് മാസത്തെ രണ്ടാം ശനിയാഴ്ച ഒത്തുചേരാനുള്ള തീരുമാനവുമായാണ് സംഗമം അവസാനിച്ചത്. കെ.വി മുരളീധരൻ, എം.ഒ നാരായണൻ, ഐ.ആർ മനോജ്, എം.വി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.