പാർവതിയെ താലി ചാർത്തി ആവേശം സിനിമയിലെ 'കുട്ടി' , വിവാഹം നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ
Sunday 11 May 2025 10:23 PM IST
ഫഹദ് ഫാസിൽ ചിത്രം ആവേശത്തിൽ രങ്കണ്ണന്റെ പിള്ളേരെ വിറപ്പിച്ച കുട്ടി എന്ന കഥാപാത്രത്തിലെ ശ്രദ്ധേയനായ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശി പാർവതിയാണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. തൃശൂർ സ്വദേശിയാണ് മിഥുൻ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്നത്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ മിഥുന്റെ റീൽസിലെ പ്രകടനം കണ്ടാണ് ജിത്തു മാധവൻ ആവേശം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. വില്ലനായുള്ള മിഥുന്റെ പ്രകടനം കൈയടി നേടിയിരുന്നു.