കീഴ്പാലൂരിൽ മേയ് വസന്തം

Monday 12 May 2025 1:28 AM IST

ചേരപ്പള്ളി: പറണ്ടോട് കീഴ്പാലൂർ നാഷണൽ തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ധീരജവാൻ എസ്.രതീഷ് അനുസ്മരണവും വേനൽക്യാമ്പും 13ന് സമാപിക്കും. കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 9ന് ക്രാഫ്ട് ആൻഡ് ആർട്ട്, 12ന് മാജിക് മെന്റലിസം, 2ന് നാടൻപാട്ട് കളരി. 13ന് രാവിലെ 9ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, 9.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.വിജുമോഹൻ, റീനാസുന്ദരം,എ.എം.ഷാജി, മുരുകൻ കാച്ചാണി,ആർ.സരസ്വതിഅമ്മ, വി.പി.സജികുമാർ, പി.രത്നാകരൻ, എസ്.പ്രിൻസ് എന്നിവർ പങ്കെടുക്കും. എസ്.ജെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ക്യാമ്പ് അവലോകനം, സമ്മാനദാനം.