മിനി ടെമ്പോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു
Monday 12 May 2025 1:32 AM IST
# ഡ്രൈവർക്ക് പരിക്കേറ്റു
മുഹമ്മ: ആര്യക്കരയിൽ മിനി ടെമ്പോ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു, ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പിന് മൂന്നോടെ മുഹമ്മ ആര്യക്കര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. വൈക്കത്ത് നിന്ന് വരുകയായിരുന്ന മാനേജ്മെന്റുകാരുടെ മിനി ടെമ്പോയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് അറിയുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് പട്രോളിംഗ് വിഭാഗം സ്ഥലത്തെത്തി പരുക്കുപറ്റിയ ടെമ്പോ ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ബ്രേക്കറും ഡി.പി സ്വിച്ചുമുള്ള പോസ്റ്റാണ് തകർന്നത് എന്നതിനാൽ വൈദ്യുതി ബന്ധം തകരാറിലായി.
ഉച്ചയോടെയാണ് ബന്ധം പുനസ്ഥാപിച്ചത്.