നെല്ല് സംഭരണത്തിൽ അനാസ്ഥയെന്ന്

Monday 12 May 2025 12:33 AM IST

അമ്പലപ്പുഴ : പാടത്ത് പൊന്നു വിളയിച്ച കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയപരിപാടികളുമായാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ .ഷുക്കൂർ ആരോപിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം കാട്ടുകോണം, അമ്പലക്കട, പട്ടത്താനം എന്നീ പാടശേഖരത്തിലെ കർഷകർ കൊയ്ത നെല്ല് സംഭരിക്കാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ലും വിഷമവൃത്തിയിലായ കർഷകരെയും സന്ദർശിക്കാൻ എത്തിയതായിരുന്നു കോൺഗ്രസ് നേതാക്കൾ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. എ.ഹാമിദ്, എ.ആർ.കണ്ണൻ,ആർ.വി.ഇടവന,യു.എം.കബീർ,എൻ.ഷിനോയ്,ടി.ജി .ഗോപൻ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,നജീഫ് അരീശ്ശേരി,നിസാർ അമ്പലപ്പുഴ,വേണു, അജയകുമാർ, മാത്യു, മഞ്ജുഷതുടങ്ങിയവർ സന്ദർശിച്ചു.