ആദരവ് നൽകി
Monday 12 May 2025 2:33 AM IST
ആലപ്പുഴ: വിരമിച്ച സഹപ്രവർത്തകർക്ക് ആദരവു നൽകി മുസ്ലിംലീഗ് എം.എൽ. എമാരുടെ പി.എ കൂട്ടായ്മ. ടി.കെ.അഹമ്മദ്മാഷ്, ഇസ്മായിൽസേട്ട് എന്നിവർക്കാണ് ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നടന്ന ചടങ്ങിൽ ആദരവു നൽകിയത്. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഓഫീസ് സെക്രട്ടറി റിട്ട.നിയമസഭ അഡീഷണൽ സെക്രട്ടറി വിൽസൺ, ആർ. രാജേഷ് എന്നിവരാണ് ആദരവ് നൽകിയത്. നാസിമുദ്ദീൻ, അബ്ദുൽ സമദ്, അഭിലാഷ്, ഷിബ്നു, ഇഖ്ബാൽ, ജലാൽ, പ്രമോദ്, ഷുക്കൂർ,ആസാദ്, ഷാഹുൽ, ജിജു, നാസർ, അനിൽ, സുധീർ, നൗഷാദ്ചെർക്കള, വാഹിദ്മാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.