സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്

Monday 12 May 2025 2:39 AM IST

ആലപ്പുഴ: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ശക്തമാക്കിയതായി റെയിൽവേ പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ പ്രത്യേകിച്ച് റെയിൽവേ യാത്രക്കാർ, ജീവനക്കാർ എന്നിവർ റെയിൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിനുകൾ, സ്റ്റേഷൻ യാർഡുകൾ എന്നിവിടങ്ങളിൽ സംശയാസ്പദമായ രീതിയിൽ വ്യക്തികളെയോ ഉപേക്ഷിച്ച നിലയിൽ ബാഗുകളോ കണ്ടാൽ ഉടൻതന്നെ അത് ബന്ധപ്പെട്ട കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം. റെയിൽ അലർട്ട് കൺട്രോൾ : 9846 200 100

എമർജൻസി റെസ്പോൺസ് കൺട്രോൾ:112. റെയിൽ മദർ കൺട്രോൾ :139.