തെരുവുനായക്കളെ വനത്തിൽ വിടണം

Monday 12 May 2025 1:39 AM IST

അമ്പലപ്പുഴ: തെരുവുനായക്കളെ വനത്തിലേക്ക് കടത്തണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹാദി ഹസൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പേവിഷ ബാധയേറ്റ് മരിച്ച തകഴി കിഴക്കേ കരുമാടി ഗീതാഭവനത്തിൽ സരിത്ത് കുമാറിന്റെയും ഗീതയുടെയും മകൻ തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി എസ്. സൂരജിന്റെ വീട് അദ്ദേഹം സന്ദർശിച്ചു.സൂരജിന് മികച്ച ചികിത്സ നൽകുന്നതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീഴ്ച സംഭവിച്ചതായ രക്ഷകർത്താക്കളുടെ പരാതി ഭരണകൂടം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.കെ.സി.വേണുഗോപാൽ എം.പി.യും പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനും സൂരജിന്റെ രക്ഷകർത്താക്കളെ ഫോണിലൂടെ ആശ്വസിപ്പിച്ചു.