മഹാത്മാകുടുംബ സംഗമംനടത്തി
Monday 12 May 2025 1:39 AM IST
ചേർത്തല : കടക്കരപ്പള്ളി മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമവും കുട്ടികളുടെ കലാപരിപോഷണപരിപാടിയും നടത്തി. കെ.പി.സി.സി സെക്രട്ടറി എം.ജെ ജോബ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോൺ കുട്ടിത്തറ അധ്യക്ഷത വഹിച്ചു. കെ.ആർ രാജേന്ദ്രപ്രസാദ്, കെ.പി ആഘോഷ്‌കുമാർ, എം.പി നമ്പ്യാർ, സജീവൻ, സി.ആർ സന്തോഷ്, രാധാകൃഷ്ണൻ തേറാത്ത്, ചിത്രാംഗദൻ.കെ, രാജേഷ് തോട്ടത്തറ എന്നിവർ സംസാരിച്ചു.