ലുലു മാളിൽ മാംഗോ ഫെസ്റ്റ്
Monday 12 May 2025 1:59 AM IST
തിരുവനന്തപുരം: മാമ്പഴ പ്രേമികൾക്കായി തിരുവനന്തപുരം ലുലു മാളിൽ മാംഗോ ഫെസ്റ്റ് തുടങ്ങി. മാമ്പഴോത്സവം മേയ് 18 വരെ നീണ്ടുനിൽക്കും.
അൽഫോൺസോ,ബംഗനപ്പള്ളി,തോതാപുരി,നീലം തുടങ്ങി നിരവധി പ്രാദേശികവും വിദേശീയവുമായ മാമ്പഴ ഇനങ്ങൾ ഫെസ്റ്റിൽ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. മാമ്പഴങ്ങൾക്ക് പുറമേ,മാമ്പഴം ഉപയോഗിച്ച് തയാറാക്കിയ രുചികരമായ ജ്യൂസുകൾ,മിൽക്ക് ഷെയ്ക്കുകൾ,കേക്കുകൾ,ഡെസേർട്ടുകൾ,ഐസ്ക്രീമുകൾ, ലസ്സി,പുഡ്ഡിംഗ് തുടങ്ങി വൈവിദ്ധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും മാംഗോ ഫെസ്റ്റിലുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി മാവിൻ തൈകളുടെ വില്പനയും ഒരുക്കിയിട്ടുണ്ട്.