ഒരുവാതിൽകോട്ടയിൽ പ്രാൺ ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി
Monday 12 May 2025 1:02 AM IST
തിരുവനന്തപുരം: ഒരുവാതിൽകോട്ടയിൽ പുതുതായി ആരംഭിച്ച പ്രാൺ ഹോസ്പിറ്റൽ ആൻഡ് ഇൻഫെർട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം മന്ത്റി വി. ശിവൻകുട്ടി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്റി ജി.ആർ.അനിലും,സ്‌കോളർഷിപ്പ് വിതരണവും പുരസ്‌കാര വിതരണവും അടൂർ പ്രകാശ് എം.പിയും നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു,ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ,നഗരസഭ കൗൺസിലർമാരായ എൻ.അജിത് കുമാർ,ഡി.ജി.കുമാരൻ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ.വി.പി.സുഹൈബ് മൗലവി,ബിഷപ് മാത്യൂസ് മാർ പോളിക്കാർപ്പസ്, ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ആർ.ശ്രീജിത്ത്,ഡോ.ആർ.അനുപമ,ഡോ.രാധിക.ആർ.രാജൻ എന്നിവർ സംസാരിച്ചു.