മരണാനന്തര ഫണ്ട് വിതരണം
Monday 12 May 2025 1:06 AM IST
വെള്ളറട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ചമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സുരക്ഷ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ഫണ്ട് വിതരണം ജില്ല പ്രസിഡന്റ് ജോഷി ബാസു ഉദ്ഘാടനം ചെയ്തു. പനച്ചമൂട് കന്യാകല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം.എ.ഷിറാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി കെ.എസ്. സുദർശനൻ തുക കൈമാറി. വെള്ളറട രാജേന്ദ്രൻ,വൈ. വിജയൻ,ഗോപകുമാർ,നവോദയ കൃഷ്ണൻകുട്ടി,സുരേഷ് കുമാർ,അജി കുമാർ,അജിത് പ്രസാദ് ടി.കെ, ഷാനവാസ്,ജയശീലൻ,ഷൈജു,നുറുദ്ദീൻ,ബുബൈർ,അർഷാദ്,ദസ്തഗീർ,ശിവൻപിള്ള,സനൽ,കുമാരദാസ്, ആന്റണി,യൂണിറ്റ് സെക്രട്ടറി ടി. വിജയൻ, ട്രഷറർ കെ. അജുകുമാർ തുടങ്ങിയവർ സംസാരിച്ചു.