പണമിടപാട് സ്ഥാപനത്തിൽ നിന്ന് പത്ത് ലക്ഷം തട്ടിയയാൾ പിടിയിൽ
Monday 12 May 2025 12:53 AM IST
നേമം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. തൈക്കാട് ടി.സി 20/957,ഡി.എൻ.ആർ.എ-79 കുതിരവാൽ വിളാകം വീട്ടിൽ സഗീഷ്.എസ്.ജിയെ(31)യാണ് നേമം പൊലീസ് പിടികൂടിയത്. ഇയാൾ ജോലി ചെയ്തിരുന്ന വെള്ളായണി ജംഗ്ഷനിലെ ആയില്യം ഫൈനാൻസിയേഴ്സിൽ നിന്ന് ഇടപാടുകാർ അടച്ചിരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി തട്ടിയെടുക്കുകയായിരുന്നു. ഉടമസ്ഥൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്ര്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.