പാക് മർമ്മത്തിൽ പ്രഹരം

Monday 12 May 2025 12:15 AM IST

ന്യൂഡൽഹി: ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ ഏഴ് വ്യോമത്താവളങ്ങൾ, പസ്‌രൂർ, ചുനിയൻ, ആരിഫ്‌വാല എന്നിവിടങ്ങളിലെ എയർ ഡിഫൻസ് റ‌ഡാറുകൾ. ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമവും തകർത്തു. പാകിസ്ഥാന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി.

ഇന്ത്യ തകർത്ത പാക്

വ്യോമത്താവളങ്ങൾ

1.റഹിം യാർഖാൻ എയർ ബേസ്

തെക്കൻ പഞ്ചാബിലെ പാക് വ്യോമത്താവളം. തെക്കു, കിഴക്ക് പാകിസ്ഥാനിലെ വ്യോമസേനാ നീക്കങ്ങളുടെ നിർണായക ഇടം

2.ചക്‌ലാല എയർ ബേസ് (നൂർ ഖാൻ)

പാകിസ്ഥാൻ എയർഫോഴ്സിന്റെ റാവൽപിണ്ടിയിലെ പ്രധാന വ്യോമത്താവളം. രണ്ടാം ലോക മഹായുദ്ധത്തിലും ഇന്ത്യ- പാക് യുദ്ധങ്ങളിലും പാക് വ്യോമസേനയുടെ നീക്കങ്ങൾ ഇവിടെ കേന്ദ്രീകരിച്ചായിരുന്നു

3.സുക്കൂർ എയർ ബേസ് സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിലെ ഓപ്പറേഷനുകൾക്ക് ഉപയോഗിക്കുന്ന സിന്ധ് പ്രവിശ്യയിലെ വ്യോമത്താവളം

4.ഭോലാരി എയർ ബേസ്

സിന്ധ് പ്രവിശ്യയിലെ ഭോലാരി പട്ടണത്തിന് സമീപത്തെ വ്യോമത്താവളം. ഉദ്ഘാടനം ചെയ്‌തത് 2017ൽ. പാകിസ്ഥാന്റെ ആധുനിക യുദ്ധത്താവളങ്ങളിലൊന്ന്

5.ജാക്കോബാബാദ് എയർ ബേസ്

പാക് വ്യോമത്താവളമായും വിമാനത്താവളമായും ഉപയോഗിക്കുന്നു. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിലുള്ള ഇതിന്റെ നിയന്ത്രണം പാക് സതേൺ കമാൻഡിന്

6.സർഗോദ എയർ ബേസ്

പഞ്ചാബ് പ്രവിശ്യയിലെ പ്രധാന വ്യോമത്താവളം. വിമാനാപകടത്തിൽ മരിച്ച മുൻ വ്യോമസേനാ മേധാവി എയർ മാർഷൽ മുഷാഫ് അലി മിറിന്റെ ഓർമ്മയ്ക്കായി 2003ൽ മുഷാഫ് എയർബേസ് എന്ന് പേരുമാറ്റി

7.റഫീഖി എയർ ബേസ്

പാക് സേനയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലെ സൈനിക നീക്കം ഇവിടെ നിന്ന്. സ്ഥിതി ചെയ്യുന്നത് പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ടിൽ

8.​ ​മു​റി​ദ് ​എ​യ​ർ​ ​ബേ​സ് പ​ഞ്ചാ​ബ് ​പ്ര​വി​ശ്യ​യി​ലെ​ ​ച​ക്‌​വാ​ൾ​ ​ജി​ല്ല​യി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്നു.​ ​നോ​ർ​ത്തേ​ൺ​ ​എ​യ​ർ​ ​ക​മാ​ൻ​ഡി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ.​ 1942​ൽ​ ​ബ്രി​ട്ടീ​ഷു​കാ​ർ​ ​സ്ഥാ​പി​ച്ച​ത്.​ ​പാ​കി​സ്ഥാ​ന്റെ​ ​ത​ന്ത്ര​പ്ര​ധാ​ന​ ​വ്യോ​മ​ ​താ​വ​ള​ങ്ങ​ളി​ലൊ​ന്ന്.