യുവജനതാദൾ (എസ്) കൺവെൻഷൻ
Monday 12 May 2025 12:26 AM IST
തൃശൂർ: യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് അദ്ധ്യക്ഷനായി. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വഹിച്ച ധീര ജാവന്മാർക്ക് കൺവെൻഷൻ അഭിവാദ്യം അർപ്പിച്ചു. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി.ജോഫി മുഖ്യപ്രഭാഷണം നടത്തി. യുവജനതാദൾ (എസ്) സംസ്ഥാന ട്രഷറർ രതീഷ് പാപ്പനംകോട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം.ഉമേഷ്, എം.എം.അൻസാർ, ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ഷിജിത്ത്, കെ.എസ്.സുധീഷ്, സി.ബി.സിബു, എം.എം.മൂവിത്ത്, മനു, ഡിജിത്ത്, ജോൺ വാഴപ്പിള്ളി, നാരായണൻ നമ്പൂതിരി, സി.ഡി.ഔസേപ്പ്, ഷൈലജ ഷൈലൂസ്, എം.ജിഷ്ണു, വിനോദ് കുന്നംകുളം എന്നിവർ സംസാരിച്ചു.