ഉത്സവം മൂന്നാം ദിനത്തിലേയ്ക്ക്,​ ജനത്തിരക്കിൽ കൂടൽമാണിക്യം

Monday 12 May 2025 12:27 AM IST

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവം മൂന്നാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ ജനത്തിരക്കും വർദ്ധിക്കുന്നു. കൂടൽമാണിക്യം ഉത്സവത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. കനത്ത വെയിലിനെ വകവയ്ക്കാതെ രാവിലെ മുതൽ അണമുറിയാതെയാണ് ജനം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

രാവിലെ നടന്ന ശീവേലിക്ക് പാറന്നൂർ നന്ദൻ തിടമ്പേറ്റി. പാറമേക്കാവ് കാശിനാഥനും പല്ലാട്ട് ബ്രഹ്മദത്തനും ഇരുവശത്തുമായി നിരന്നു. രാവിലെ നടന്ന ശീവേലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണിയായി. തിങ്കളാഴ്ച രാവിലെ 8.30നുള്ള ശീവേലിക്കും രാത്രി 9.30നുള്ള വിളക്കെഴുന്നള്ളിപ്പിനും പെരുവനം പ്രകാശൻ മാരാർ പ്രമാണിയായി. ഞായറാഴ്ച്ച മുടക്കുദിവസമായതിനാൽ കനത്ത ചൂടിനെ വകവെയ്ക്കാതെ രാവിലെ ആയിരങ്ങളാണ് ഉത്സവത്തിനായെത്തി ചേർന്നത്.

ഉത്സവത്തിനെത്തുന്ന ഭക്തർക്ക് ദാഹജല വിതരണം ക്ഷേത്രത്തിന് മുൻവശത്ത് തകൃതിയായി നടക്കുന്നുണ്ട്. വിവിധ സംഘടനകളാണ് ദാഹജല വിതരണം ഉത്സവ നാളുകളിൽ നടത്തുന്നത്. ഇരിങ്ങാലക്കുട വോയ്‌സും കെ.എൽ 45 നടത്തുന്ന കുടിവെള്ള സംഭാര വിതരണം ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി. അയ്യപ്പ സേവാസമിതി, ഇരിങ്ങാലക്കുട സഗരസഭ, സേവാഭാരതി എന്നിവരും ക്ഷേത്രത്തിന് മുന്നിലായി ദാഹജല വിതരണം നടത്തുന്നുണ്ട്.

കൂ​ട​ൽ​മാ​ണി​ക്യ​ത്തി​ൽ​ ​ഇ​ന്ന്

രാ​വി​ലെ​ 8.30​ന് ​ശീ​വേ​ലി.​ ​അ​ക​ത്തെ​ ​വേ​ദി​:​ ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ ​തി​രു​വാ​തി​ര​ക്ക​ളി,​ 2.40​ന് ​ഭ​ക്തി​ഗാ​ന​മ​ഞ്ജ​രി,​ 3.35​ന് ​വ​യ​ലി​ൻ​ ​ത്ര​യം,​ 4.40​ന് ​ഭ​ര​ത​നാ​ട്യം,​ 5.45​ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ,​ 6.20​ന് ​ഭ​ര​ത​നാ​ട്യ​ക്ക​ച്ചേ​രി,​ 7.25​ന് ​ഭ​ര​ത​നാ​ട്യം,​ 8.30​ന് ​മോ​ഹി​നി​യാ​ട്ടം. പു​റ​ത്തെ​ ​വേ​ദി​യി​ൽ​:​ ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ ​തി​രു​വാ​തി​ര​ക്ക​ളി,​ 4.30​ന് ​ഭ​ക്തി​ഗാ​ന​സു​ധ,​ 5.20​ന് ​ഭ​ര​ത​നാ​ട്യം,​ 6.05​ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ,​ 6.55​ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ,​ 7.40​ന് ​ഭ​ക്തി​ഗാ​ന​സു​ധ,​ 8.10​ന് ​ഭ​ര​ത​നാ​ട്യം,​ 8.40​ന് ​ഭ​ര​ത​നാ​ട്യം,​ 9.15​ന് ​ശാ​സ്ത്രീ​യ​ ​നൃ​ത്തം,​ ​രാ​ത്രി​ 12​ന് ​ന​ള​ച​രി​ത​രം​ ​ഒ​ന്നാം​ദി​വ​സം,​ ​ബ​ക​വ​ധം​ ​ക​ഥ​ക​ളി,​​​ ​രാ​ത്രി​ 9.30​ ​മു​ത​ൽ​ ​വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പ്‌.