ആയുഷ് ഫോർ വൺ ഹെൽത്ത് സമ്മേളനം
Monday 12 May 2025 12:30 AM IST
ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ ആയുഷ് ഫോർ വൺ ഹെൽത്ത് ദേശീയ സമ്മേളനത്തിന് തുടക്കമായി. 2025 ഒക്ടോബറിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര ഏകാരോഗ്യ സമ്മേളനത്തിന് മുന്നോടിയായി ആയുഷ് മേഖലയിലെ വിദ്യാർത്ഥികളെ ഏകാരോഗ്യ ആശയത്തിലേക്ക് അടുപ്പിക്കുകയാണ് സമ്മേളത്തിന്റെ ലക്ഷ്യം. അഡ്വ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ടി.കെ.മിഥുൻ, ഡോ.എ.പി.നജ്മ മൻസൂർ, ഡോ.അർച്ചന തുടങ്ങിയർ സംസാരിച്ചു. തുടർന്ന് ഡോ.കെ.രാജശേഖരൻ നായർ, ഡോ.എസ്.ഗോപകുമാർ, ഡോ.അജയ് കുമാർ, ഡോ.അലക്സ് ജോസഫ്, ഡോ.സരിൻ തുടങ്ങിയവർ വിഷയാവതരണം നടത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ആരോഗ്യ മേഖലകളിൽ നിന്നായി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ തുടങ്ങിയവർ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.