കഥകളി ക്ലബ് വജ്രജൂബിലി

Monday 12 May 2025 12:31 AM IST

തൃശൂർ: കഥകളി ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷം രണ്ടാം ദിവസത്തിൽ രാവിലെ 9.30 മുതൽ സംഗീതനാടക അക്കാഡമി അവാർഡ് നേടിയ പ്രശസ്ത കഥകളി നടനും കലാമണ്ഡലം മുൻ പ്രിൻസിപ്പലുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെക്കുറിച്ച് കേളി രാമചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'കല്ലുവഴിയുടെ കളിവെട്ടം ' സംഗീതനാടക അക്കാഡമി തിയേറ്ററിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഹരികൃഷ്ണൻ മൂഴിക്കുളം, വയല രാജേന്ദ്രൻ എന്നിവർ പങ്കെടുത്ത കർണ്ണാടക സംഗീതക്കച്ചേരി, കെ.എസ്.ഉണ്ണി നവതി വേദിയിൽ ഉണ്ടായി. അഞ്ച് മുതൽ കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം ഷണ്മുഖൻ, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്ത നളചരിതം മൂന്നാം ദിവസം കഥകളി അരങ്ങേറി.