സർക്കാർ വാർഷികം: പരിപാടികൾ നടക്കും

Monday 12 May 2025 12:32 AM IST

തൃശൂർ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ ജില്ലയിൽ മുൻ നിശ്ചയിച്ചത് പോലെ നടക്കും. 14ന് തൃശൂർ കാസിനോ ഹോട്ടലിൽ മുഖ്യമന്ത്രിയുടെ ജില്ലാതല യോഗവും 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനിയിൽ പ്രദർശന വിപണനമേളയും നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും താത്കാലികമായി നിറുത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. അതിർത്തിയിൽ വെടിനിറുത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടികൾ വീണ്ടും നടത്താൻ തീരുമാനമായത്. ഇതോടെ മുൻനിശ്ചയിച്ച പ്രകാരം തന്നെ വാർഷികാഘോഷ പരിപാടികൾ നടക്കാൻ വഴിയൊരുങ്ങുകയായിരുന്നു.