200 മലയാളികൾ നാട്ടിലേക്ക്
Monday 12 May 2025 1:10 AM IST
ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെ 200 മലയാളികൾ കൂടി ഇന്നലെ വിവിധ ട്രെയിനുകളിലായി കേരളത്തിലേക്ക് തിരിച്ചു. ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം നമ്പർ: 011 23747079 ഏർപ്പെടുത്തിയിരുന്നു. അവിടെ സഹായം തേടിയവർക്ക് താമസ - ഭക്ഷണ സൗകര്യമൊരുക്കി. പഞ്ചാബ്, ജമ്മു കാശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് യാത്രക്കാരിൽ ഏറെയും. വിദ്യാർത്ഥികളും കാശ്‌മീരിലേക്ക് വിനോദയാത്രയ്‌ക്ക് പോയി സംഘർഷ മേഖലയിൽ ഒറ്റപ്പെട്ടു പോയവരുമായ 48 പേർ കൂടി ഇന്നലെ കേരളഹൗസിലെത്തി.