ഇന്ത്യയ്‌ക്കൊപ്പമെന്ന് ബി‌.എൽ‌.എ

Monday 12 May 2025 1:29 AM IST

ഇസ്ലാമാബാദ്: ഭീകര രാഷ്ട്രമായ പാകിസ്ഥാനെതിരെ ഇന്ത്യ നിർണായക നടപടി സ്വീകരിക്കണമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). സമാധാനം നിലനിൽക്കുന്നതിനായി ഇന്ത്യയ്ക്കൊപ്പം പോരാടാൻ തങ്ങൾ തയ്യാറാണെന്നും ബി‌.എൽ‌.എ വക്താവ് ജിയാൻഡ് ബലൂച്ച് ഇന്നലെ പറഞ്ഞു. കിഴക്കും പടിഞ്ഞാറും രണ്ട് ദിശകളിൽ നിന്ന് പാകിസ്ഥാനെ വളയാൻ തങ്ങൾ തയ്യാറാണ്. പാകിസ്ഥാൻ വെടിനിറുത്തൽ, സമാധാനം, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് വഞ്ചിക്കാനും സമയം കളയാനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1948 മുതൽ ബലൂച് ജനത സ്വാതന്ത്ര്യത്തിനായി പോരാടുന്നുണ്ട്. "ലോകത്തിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിച്ചാൽ, ബലൂച് രാഷ്ട്രത്തിന് ഈ ഭീകര രാഷ്ട്രത്തെ (പാകിസ്ഥാനെ) ഇല്ലാതാക്കാനും സമാധാനപരവും സമൃദ്ധവും സ്വതന്ത്രവുമായ ബലൂചിസ്ഥാന് അടിത്തറയിടാനും കഴിയുമെന്നും ബലൂച് വ്യക്തമാക്കി."